Saturday, February 26, 2011

                 കേരളത്തിന്റെ കലാസാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധേയരായ ചിലരെ വാര്‍ത്തെടുക്കാന്‍ ഈ ഗ്രാമത്തിനു കഴിഞ്ഞിട്ടുണ്ട്ടി.വിപുരത്ത് ജനിച്ച് വളര്‍ന്ന വ്യക്തിയല്ലെങ്കിലും വിവാഹത്തിലൂടെ ഇന്നാട്ടുകാരനായി മാറിയകേരളത്തിന്റെ ശക്തിയും ചൈതന്യവും കാവ്യാത്മകവുമായ ഈരടികളിലൂടെ അന്യ ദേശങ്ങളിലേക്ക് വ്യാപിപ്പിച്ച മഹാകവി പാലാ നാരായണന്‍ നായരാണ് ഈ നാടിന്റെ സാംസ്കാരിക ജീവിതത്തിലെ ഭദ്രദീപംദല്‍ഹിയിലെ മലയാളി സമൂഹത്തിലെ പ്രമുഖ കണ്ണിയായ നാടകകൃത്ത് ഓഞ്ചരി എന്‍.എന്‍.പിള്ള പഞ്ചായത്തിന്റെ പ്രിയ പുത്രനാണ്മലയാളത്തിലെ ആദ്യ സിനിമയായ “ബാലനിലെ നായിക ശ്രീമതി എം.കെ കമലം ഈ നാടിന്റെ ദത്തുപുത്രിയായിക്കഴിഞ്ഞിരിക്കുന്നുസംസ്കൃത പണ്ഡിതനായ പൊന്നുവള്ളില്‍ മൂത്തേത്കവിയായ എസ്.രമേശന്‍നാടകകൃത്തായ വൈക്കം ബേബിസാഹിത്യഗവേഷകനും നിരൂപകനുമായ പ്രൊഫ.വി.രമേഷ്ചന്ദ്രന്‍,പത്രപ്രവര്‍ത്തകനും ഗാനരചിയിതാവുമായ ടി.വി.പുരം രാജുനിരൂപകനായ പ്രൊകെ.വി ജോസഫ്,ചലച്ചിത്രസംവിധായകരായ വിജയ് പിനായര്‍എം.എല്‍ ജോയിവൈക്കം നാടക സംവിധായകനും നടനുമായ വേക്കന്‍(വൈക്കം തിരുനാള്‍), മ്യദംഗ വിദ്വാനായ വൈക്കം ഭാസിഅദ്ദേഹത്തിന്റെ ഭാഗിനേയനായ മ്യദംഗ വിദ്വാന്‍ വൈക്കം വേണുഗോപാല്‍നെല്ലൂര്‍ വാസുദേവന്‍ ഭാഗവതര്‍കെ.എന്‍.തങ്കപ്പന്‍ ഭാഗവതര്‍സംഗീതജ്ഞയായ വല്ലകത്ത് ഭവാനി അമ്മ,കാഥികന്മാരായ നാവള്ളിവൈക്കം ദാമുമാസ്റ്റര്‍ എന്നിവര്‍ ഇന്നാട്ടുകാരെന്നത് അഭിമാനിക്കാവുന്ന ഒന്നാണ്

1 comment:

  1. അഭിനന്ദനീയം ഈ ശ്രമം

    ReplyDelete