സ:പത്മേഷണന്‍


                                          
        വൈക്കത്തെ കമ്മ്യൂണസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ സ.പത്മേഷണന്‍ കേരളത്തില്‍ ജന്മി ബൂര്‍ഷ്വാ നാട്ടുഭരണത്തിന്‍ കീഴിലുണ്ടായ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനമനുസരിച്ച് നടന്ന പ്രക്ഷോഭത്തില്‍ വൈക്കത്ത് നേതൃത്വപരമായ പങ്കുവഹിച്ചയാളാണ്.പോലീസിന്റെ മൃഗീയമര്‍ദ്ദനങ്ങളേറ്റ് രക്തസാക്ഷിത്വം വരിച്ച സ.പത്മേഷണന്‍ഉയര്‍ത്തിയ ആശയങ്ങള്‍ക്ക് ഇന്നും വലിയ പ്രസക്തിയുണ്ട്.
ചേര്‍ത്തലയിലും വൈക്കത്തും കയര്‍ഫാക്ടറിയില്‍ ജോലി ചെയ്തു
ജീവിച്ചുപോന്ന പത്മേഷണന്‍ തൊഴില്‍രംഗം വിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായതോടെ താലൂക്കിലെ പല അവകാശ
സമരങ്ങളുടേയും മുന്നണി പോരാളിയായികമ്മ്യൂണിസ്റ്റ് പാര്‍ട്ടി
വേട്ടയാടപ്പെട്ടിരുന്ന നാളുകളില്‍ പലതവണ ഭീകരമായ പോലീസ് മര്‍ദ്ദനത്തിന് സഖാവ് ഇരയായിട്ടുണ്ട്പട്ടിണിയും ക്ലേശങ്ങളും സഹിച്ച് പല പ്രധാന സഖാക്കള്‍ക്കും ഒളിത്താവളങ്ങള്‍ ഒരുക്കികൊടുക്കുകയും ചിട്ടയായ കേഡര്‍ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ടിയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുകയും ചെയ്തിരുന്നു.
നിരവധി കള്ളക്കേസുകള്‍ ചാര്‍ജ്ജ് ചെയ്തു പോലീസ് അന്വേഷിച്ചിരുന്ന പി.എസ്.ശ്രീനിവാസനോടൊപ്പമാണ് ഒരു ഒളിസങ്കേതത്തില്‍ നിന്നും പത്മേഷണനേയും പോലീസ് അറസ്റ്റു ചെയ്യുന്നത്പിന്നീടുനടന്ന ക്രൂരമായ മര്‍ദ്ദനത്തിന്റെ ഫലമായി സഖാവിന്റെ ആരോഗ്യംപൂര്‍ണണമായും നഷ്ടപ്പട്ടു.ആ ജീവന്‍‍ നിലനിര്‍ത്താന്‍ പ്രസ്ഥാനത്തിന്റെ കഴിവുകളെല്ലാം ഉപയോഗിച്ചുവെങ്കിലും 1951 ഡിസംബര്‍ 10 ന് ആ ധീരനായ പോരാളി നമ്മെ വിട്ടുപിരിഞ്ഞു.